
“ഇവനെ കണ്ടത് വളരെ പെട്ടന്നാണെങ്കിലും ഒരു ഫോട്ടം പിടിക്കാന്‍ കുറേ ഇഴഞ്ഞ് നടക്കേണ്ടി വന്നു..” :(
ഫോട്ടം പിടിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതാണ് ഒരു വട്ട് എന്റെ കുഞ്ഞന്‍ ക്യാമറയുടെ സൂപ്പര്‍ മാക്രി ആണ് എത്രത്തോളം ക്വാളിറ്റി ഉണ്ടാവും എന്നറിയില്ല. എന്നാലും അതുംകൊണ്ട് കാട്ടിലും മേട്ടിലും ഒക്കെ ഇഴഞ്ഞ് നടക്കല്‍ ആണ് ഇപ്പോ പണി.. അങ്ങനെ കിട്ടുന്ന ഈ വക സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഒന്നും പേര് ചോദിച്ചാല്‍ എനിക്കറിയില്ല. ബഷീര്‍ ഇക്ക പറേണെ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന് മാത്രം അറിയാം...